ഐഎസ്എല്ലിൽ തിളങ്ങിയവർക്ക് മുൻഗണന; പുതിയ കോച്ചിനായി കാത്ത് ബ്ലാസ്റ്റേഴ്സ്
1198 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലെ കോച്ചിനായുള്ള അന്വേഷണത്തിലാണ്. ഇവാൻ വുകോമനോവിച്ച് അപ്രതീക്ഷിതമായി ക്ലബ് വിട്ടതോടെയാണ് മഞ്ഞപ്പടയുടെ പുതിയ പരിശീലകന് വേണ്ടി അന്വേഷണം ആരംഭിച്ചത്. 2021 - 2022 സീസണിനു മുൻപ് ക്ലബ്ബിലെത്തിയ ഇവാൻ വുകോമനോവിച്ച് ഇനിയും ഒരു വർഷം കരാർ ബാക്കി നിൽക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. ക്ലബ്ബും ഇവാനും തമ്മിലുള്ള പരസ്പര ധാരണയെ തുടർന്നാണ് അദ്ദേഹം ക്ലബ് വിട്ടത് എന്നാണ് വിവരം. ഇവാന്റെ പരിശീലനത്തിൽ ഒരു തവണ ഐഎസ്എൽ ഫൈനൽ, രണ്ട് തവണ പ്ലേ ഓഫ് എലിമിനേറ്റർ എന്നിവയിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നു. ഇവാന് പകരമായി ചില ഐഎസ്എൽ പരിശീലകർ ബ്ലാസ്റ്റേഴ്സിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചനകൾ. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് സെമിഫൈനലിൽ എത്തിയ ഒരു ടീമിന്റെ പരിശീലകനുമായി ക്ലബ്ബ് ചർച്ച നടത്തിയിരിക്കുകയാണ്. ഒഡീഷ എഫ് സിയുടെ സെർജിയൊ ലൊബെറ, മുംബൈ സിറ്റി എഫ് സി യുടെ പീറ്റർ ക്രാറ്റ്കി, എഫ് സി ഗോവയുടെ മനോലോ മാർക്കേസ്, മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ അന്റോണിയൊ ലോപസ് എന്നിവരാണ് ഇക്കുറി ഐ എസ് എല്ലിൽ സെമിയിലെത്തിയ പരിശിലകർ.