To advertise here, Contact Us



സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കണമെന്ന് കേരളത്തിലെ യുവജനങ്ങള്‍


1 min read
Read later
Print
Share

മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോ സര്‍വ്വേയില്‍ പങ്കെടുത്ത 74.3 ശതമാനം യുവജനങ്ങളും സ്വവര്‍ഗ്ഗവിവാഹത്തിനനുകൂലമായ നിലപാടാണ് എടുത്തത്.

X

പ്രതീകാത്മക ചിത്രം|ഫോട്ടോ: എ.പി

സ്വവര്‍ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമഭേദഗതി ആവശ്യമെന്ന് കേരളത്തിലെ യുവജനങ്ങള്‍. മാതൃഭൂമി യൂത്ത് മാനിഫെസ്റ്റോ സര്‍വ്വേയില്‍ പങ്കെടുത്ത 74.3 ശതമാനം യുവജനങ്ങളും സ്വവര്‍ഗ്ഗവിവാഹത്തിനനുകൂലമായ നിലപാടാണ് എടുത്തത്. 25.7 ശതമാനം ആളുകള്‍ സ്വവര്‍ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നിയമഭേദഗതി വേണ്ട എന്ന അബിപ്രായവും പങ്കുവെച്ചു.

To advertise here, Contact Us

യൂത്ത് മാനിഫെസ്റ്റോയില്‍ പങ്കാളികളാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളീയ യുവതയുടെ പ്രകടന പത്രിക സര്‍ക്കാരിനു സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാതൃഭൂമി ചാനല്‍, പത്രം, ഡോട്ട്‌കോം, ക്ലബ്ബ് എഫ് എം എന്നിവ ചേര്‍ന്ന് യുവാക്കളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.

15 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത്.

വിദ്യാഭ്യാസം, തൊഴില്‍ പരിസ്ഥിതി നിയമം ആരോഗ്യം സാമൂഹിക ക്ഷേമം സര്‍വീസുകള്‍ എന്നീ മേഖലകള്‍ തിരിച്ചാണ് സര്‍വ്വേ. ഈ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാവേണ്ട മാറ്റങ്ങള്‍ നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം യുവതയ്ക്ക് പങ്കുവെക്കാനുള്ള അവസരമാണ് മാതൃഭൂമി ഒരുക്കുന്നത്.

കേരളത്തിലെ ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്കും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്‍വ്വയേില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ലിങ്ക് ചുവടെ കൊടുക്കുന്നു.

content highlights: Youth response on Homosexual marriage, Mathrubhumi Youth Manifesto

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manipur violence
Premium

7 min

കണ്ണീരും വെടിയൊച്ചയും അടങ്ങാത്ത മണിപ്പുര്‍ | Manipur diary 1

May 9, 2024


Satheesh Free food
Premium

6 min

ഒറ്റമുറിയില്‍ താമസം, മുന്നൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണം; പട്ടിണി കിടന്ന നാളുകള്‍ ഞങ്ങള്‍ മറക്കില്ല!

Oct 17, 2023


lesbian couple Afeefa and Sumayya
Premium

6 min

മരുന്നുകൾ, ഇഞ്ചക്ഷനുകൾ, പീഡനങ്ങൾ; ദുരിതക്കയം താണ്ടി ലെസ്ബിയൻ പ്രണയിനികൾ

Jul 20, 2023


cyber attack

6 min

സൈബര്‍ ആക്രമണങ്ങളെ എങ്ങനെ നേരിടാം; കുട്ടികള്‍ ശ്രദ്ധിക്കുക| Stranger is Danger

Nov 29, 2020

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us