വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ

പുതുക്കുക

തിരുത്തുക

<< ഏപ്രിൽ 2024 >>

ഏപ്രിൽ 6-12

ചോരക്കാലി ആള
ചോരക്കാലി ആള

സ്റ്റേർനിഡെ കുടുംബത്തിൽപ്പെട്ട ഒരു കടൽപ്പക്ഷിയാണ് ചോരക്കാലി ആള. ഇവ തണുപ്പുകാലത്ത് ഉഷ്ണ മേഖലാ പ്രദേശങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലും ദേശാടനം നടത്തുന്നു. ഇവയ്ക്ക് പറക്കൂമ്പോൾ പെട്ടെന്ന് വളയാനും തിരിയാനും നേരെ മുകളിലേക്ക് പറക്കാനും പറ്റും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


ഏപ്രിൽ 13-19

കേരളനടനം
കേരളനടനം

കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. മണിക്കൂറുകളും ദിവസങ്ങളും നീളുന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരളനടനത്തിൽ കലാശിച്ചത്. ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും (ക്ലാസിക്കൽ) ആയ നൃത്തരൂപമാണിത്. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ